കുന്നോത്ത്പറമ്പ്: പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ സ്ഥല പരിമിതികളാൽ ബുദ്ധിമുട്ടുന്ന കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്തിന് ആധുനിക സൗകര്യങ്ങളോടു കൂടി കെട്ടിടം നിർമ്മിക്കാൻ ഉദ്ദേശിച്ചു കൊണ്ട് കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച് സ്ഥലമെടുപ്പിന് വേണ്ടി തീരുമാനിക്കുകയും, നിലവിലുള്ള പഞ്ചായത്ത് ഓഫീസിന്റെ മുൻവശം 24.5 സെൻറ് സ്ഥലം വില കൊടുത്തു വാങ്ങി.
കഴിഞ്ഞ ദിവസം കല്ലിക്കണ്ടി രജിസ്റ്റർ ഓഫീസിൽ വച്ച് പഞ്ചായത്ത് സെക്രട്ടറി സാഗർ എൻ.കെ യുടെ പേരിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ അനിൽകുമാർ കൺവീനറും, പ്രസിഡൻറ് ലത.കെ ചെയർമാനുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.