പാനൂർ ഹൈസ്കൂൾ 1988 എസ്എസ്എൽസിബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷവും ഓണാഘോഷവും പാനൂർ വെസ്റ്റ് യുപി സ്കൂളിൽ സംഘടിപ്പിച്ചു.
ജയചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ 88 ബാച്ചിലെ ഒരു വിദ്യാർത്ഥിയും, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസുമായ സുധി കെ. എ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
സംസ്ഥാന പോലീസ് അവാർഡ് ജേതാവായ സുധിയെ ചടങ്ങിൽ രാജേന്ദ്രൻ തായാട്ട് ആദരിച്ചു.
രാജേഷ് മൊട്ടേമ്മൽ സ്വാഗതവും അശോക ചെണ്ടയാട്, സുരേഷ് അരങ്ങിൽ എന്നിവർ ആശംസകളും അറിയിച്ചു.
തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കലാകായിക പരിപാടികൾ അരങ്ങേറി.