Zygo-Ad

പാനൂർ നഗരസഭയില വോട്ടർപട്ടികയിൽ വൻ ക്രമക്കേട് ബിജെപി ആരോപണം


പാനൂർ : സംസ്ഥാന ഭരണസ്വാധീനം ഉപയോഗിച്ച് എൽഡിഎഫും നഗരസഭാഭരണവും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും യുഡിഎഫും പാനൂർ നഗരസഭയില വോട്ടർപട്ടികയിൽ വൻ ക്രമക്കേട് നടത്തിയതായി ബിജെപി ആരോപിച്ചു. നഗരസഭയിലെ പോലീസ് സ്റ്റേഷൻ, കൂറ്റേരി, പെരിങ്ങളം, കനകമല, പാലക്കൂൽ, അരയാൽത്തറ, പുളിയനമ്പ്രം, മുക്കാളിക്കര വാർഡുകളിലാണ് ക്രമക്കേടുകൾ നടത്തിയതെന്നും ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും പാനൂർ മണ്ഡലം പ്രസിഡന്റ് കെ.സി. വിഷ്ണു പ്രസ്താവനയിൽ അറിയിച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദഹം വ്യക്തമാക്കി.
വളരെ പുതിയ വളരെ പഴയ