കോമ്പാറ്റ് ഗുസ്തി നാഷണൽ മത്സരത്തിൽ കേരളത്തിനു വേണ്ടി ഗോൾഡ് മെഡൽ നേടി താരമായി പെരിങ്ങത്തൂർ സ്വദേശി അമർനാഥ്
ഉത്തർപ്രദേശിലെ ഗോരക്പൂർ ഇൻ്റോർ സ്റ്റേഡിയത്തിൽ സെപ്തംബർ 4 മുതൽ 7 വരെ നടന്ന നാഷണൽകോമ്പാറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ 13 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ 38 കിലോ വെയ്റ്റ് കാറ്റഗറിയിൽമത്സരിച്ചാണ് സുവർണ്ണനേട്ടം കൈവരിച്ചത്. പെരിങ്ങത്തൂർ കളരിക്കണ്ടിയിൽ വിജേഷി ൻ്റെയും രാരിമയുടെയും മകനാണ് , പുല്ലൂക്കര അയേൺ ഫിസ്റ്റ് മാർഷ്യൽ ആർട്സ് അക്കാഡമിയിൽ കോച്ച് സജിത്ത് മണമ്മലിൻ്റെ കീഴിലാണ് പരിശീലനം നടത്തിവരുന്നത്, കൂടാതെ ജനുവരി നേപ്പാളിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കോമ്പാറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുമുണ്ട്