പാനൂർ: പാനൂർ ഗുരുസന്നിധിക്ക് കൊടിമരം സ്ഥാപിക്കുന്നതിനായി കുറ്റിയടിക്കൽ കർമ്മം നടത്തി. ഗുരുസന്നിധി ശാന്തി വാസൻശാന്തിയുടെ കാർമികത്വത്തിൽ നടത്തിയ പൂജാ കർമ്മങ്ങൾക്ക് ശേഷം വാസ്തു വിദഗ്ധൻ പി. പി മൻമഥൻ ആചാരി ശുഭ മുഹൂർത്തത്തിൽ കുറ്റിയടിക്കൽ കർമം നിർവഹിച്ചു.
ഗുരുസന്നിധി പ്രസിഡണ്ട് ടി. പ്രദീപൻ മാസ്റ്റർ, സെക്രട്ടറി എൻ.കെ നാണു മാസ്റ്റർ എന്നിവർ നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
ഭരണ സമിതി അംഗങ്ങൾ മുൻകാല ഡയറക്ടർമാർ, ഭാരവാഹികളായ കെ.ടി. ശ്രീധരൻ, കെ. പ്രകാശൻ മാസ്റ്റർ, ശ്രീനാരായണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സംഘടനാ ഭാരവാഹികൾ, പൗര പ്രമുഖർ, പ്രദേശവാസികൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിന് സാക്ഷികളായി.