ചൊക്ലി: വാടക സാധനങ്ങൾ ഇറക്കുന്നതിനിടെ മിനിലോറി നിയന്ത്രണം വിട്ട് താഴേക്ക് വീണ് വയോധിക മരിച്ചു.
ഒളവിലം നോർത്ത് യു.പി. സ്കൂളിന് സമീപത്താണ് സംഭവം. KL 58 AD 1898 നമ്പർ മഹീന്ദ്ര സുപ്രോ ഗുഡ്സ് മിനിലോറി ഇറക്കത്തിലൂടെ താഴേക്ക് നീങ്ങി വീട്ടുമുമ്പിൽ വസ്ത്രം അലക്കുകയായിരുന്ന കുണ്ടൻചാലിൽ ഹൗസിലെ ജാനു (85)വിൻ്റെ മേലേക്ക് പതിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജാനുവിനെ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരണപ്പെട്ടു.
മുൻവശത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടി മാറ്റുന്നതിനിടെയാണ് അപകടം നടന്നത്. ചൊക്ലി പൊലീസ് ഇൻസ്പെക്ടർ കെ.വി. മഹേഷിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.