Zygo-Ad

സ്വാതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി ടേബിൾ ടോക്ക് സംഘടിപ്പിച്ചു


പെരിങ്ങത്തൂർ: എൻ്റെ സ്വപനത്തിലെ ഇന്ത്യ എന്ന വിഷയത്തിൽ സ്വാതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ് നടത്തിയ ടേബിൾ ടോക്ക് പരിപാടി ഏറെ ശ്രദ്ദേയമായി. 

വിദ്യാർത്ഥികൾ അവരുടെ കുഞ്ഞു മനസ്സിലെ ആശയങ്ങളും ഇന്ത്യയെ പറ്റിയുള്ള സ്വപ്നങ്ങളും പങ്ക് വെച്ച പരിപാടി ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. 

എസ് ആർ ജി കൺവീനർ എ പി റഷീദ് , സ്റ്റാഫ് സെക്രട്ടറി എം മുഹമ്മദ് ഹാരിസ്, വി പി ഖാലിദ്, ക്ലബ്ബ് കൺവീനർ ഷൗക്കത്ത് അടുവാട്ടിൽ, പി കെ നൗഷാദ് , റഫീഖ് കാരക്കണ്ടി, വിദ്യാർത്ഥികളായ ഷസ ഫാത്തിമ, റിയ മുരളീധരൻ, സൈനുൽ ആബിദ്, ഷസിൻ, ശ്രദ്ധ ശിവനന്ദ്, അജ്മൽ ഹസൻ, ആമിനത്തുൽ മിസ്ബ, ഹാനിയ മെഹ്റിൻ, അഷസ് ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ