Zygo-Ad

ചൊക്ലിയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് പുഴയിൽ വീണ് യുവാവിന് പരിക്ക്

 


ചൊക്ലി :കാട്ടുപന്നിയുടെ കുത്തേറ്റ് പുഴ യിലേക്ക് തെറിച്ചുവീണ യുവാവിന് പരിക്ക്. ചൊക്ലി മാരാങ്കണ്ടി സി പി റോഡിലെ പുനത്തിൽ ഹൗസിൽ ലിജേഷിനാണ് (36) പരിക്കേറ്റത്. വലതുകാലിൻ്റെ എല്ലുകൾ പൊട്ടിയ ലിജേഷിനെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബുധനാഴ്ച‌ ഉച്ചയോടെ മോന്താൽ തീരദേശ റോഡിൽ പാത്തിക്കൽ പുഴയോരത്ത് മീൻ പിടിക്കുന്നതിനിടെയാണ് പന്നിയുടെ ആക്രമണം. കുത്തേറ്റ് പുഴയിലേക്ക് തെറിച്ചു പോയതിനെത്തുടർന്നാണ് എല്ലുകൾ പൊട്ടുകയും കാലിന് മുറിവേൽക്കുകയും ചെയ്തു

വളരെ പുതിയ വളരെ പഴയ