യുവതിയുടെ പരാതിയിൽ ഒമ്പതുപേർക്കെതിരെ ഗാർഹികപീഡനത്തിന് പാനൂർ പോലീസ് കേസെടുത്തു. മൊകേരി മുത്താറിപീടിക ആപാസിൽ ഫാത്തിമത്തുൽ ഷാന ഷെറിൻ്റെ (26) പരാതിയിൽ ഭർത്താവ് മുത്താറിപീടിക തവക്കൽ ഹൗസിൽ സി.വി. ഷെഫീഖ് (31), ബന്ധുക്കളായ ഖാലിദ്, സൈന, കരീം, സഹീർ, ഹഫ്സ, അഷിറ, താഹിറ, ഫാത്തിമ എന്നിവർക്കെതിരെയാണ് കേസ്. 2021 മാർച്ച് 14നാണ് യുവതിയും ഷെഫീഖും തമ്മിൽ വിവാഹിതരായത്. തുടർന്ന് 2024 ഡിസംബർ വരെ മുത്താറിപീടിക യിലുള്ള ഭർതൃവീട്ടിൽ താമസിച്ചു. വിവാഹം കഴിഞ്ഞ് ആറാം മാസം മുതൽ ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും, ബന്ധു ക്കളും ചേർന്ന് 50 പവൻ സ്വർണാ ഭരണം കൈവശപ്പെടുത്തുകയും പരപുരുഷബന്ധം ആരോപിച്ച് നിരന്തരം അധിക്ഷേപിക്കുകയും മർദിക്കുകയും ജോലിക്ക് പോകു ന്നത് തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.