Zygo-Ad

ചൊക്ലി നിടുമ്പ്രത്ത് ആർഎസ്എസ് ആക്രമണം; വീട്ടമ്മക്കും മകനും പരിക്ക്

 


ചൊക്ലി: നിടുമ്പ്രത്ത് ആർഎസ്എസ് പ്രവർത്തകർ നടത്തിയ വീടാക്രമണത്തിൽ വീട്ടമ്മയും മകനും പരിക്കേറ്റു.

ഞായറാഴ്ച രാത്രി പത്തിന്, മാരുതി വാഗണർ കാറിലെത്തിയ മൂന്ന് അംഗ സംഘമാണ് കാരാറത്ത് സ്കൂൾ തയ്യിൽ താഴെ റോഡിലെ കുടത്തിൽ താഴെ സാവിത്രിയുടെ (63) വീട്ടിൽ ആക്രമണം നടത്തിയത്. വീടിന്റെ ജനൽ ചില്ലുകൾ തകർത്തതോടെയാണ് സാവിത്രിയ്ക്കും മകൻ ജിതേഷ്‌ (39)നും പരിക്കേറ്റത്. ഇരുവരെയും ചൊക്ലി മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു.

വീടിന് മുന്നിൽ നിർത്തിയിരുന്ന ഇരുചക്രവാഹനവും സംഘം അടിച്ചുതകർത്തു. ചൊക്ലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികൾ എത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ