പെരിങ്ങത്തൂർ: പെരിങ്ങത്തൂർ–തൊട്ടിൽപാലം റൂട്ടിൽ ഓടുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ കെ.വിഷ്ണുവിനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
തീക്കുനി വേളം സ്വദേശി കുഞ്ഞിപ്പറമ്പിൽ കെ.പി. ശ്വേതിനെ (34)യാണ് ചൊക്ലി ഇൻസ്പെക്ടർ കെ.വി. മഹേഷ് നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കേസിൽ ഇതുവരെ നാലുപേർ അറസ്റ്റിലായി. നേരത്തെ പിടിയിലായത് —
വാണിമേൽ കൊടിയൂറ സ്വദേശി കുഞ്ഞിപ്പറമ്പത്ത് സൂരജ്
കുറ്റ്യാടി നടുവണ്ണൂർ താഴെപ്പാറ പറമ്പത്ത് കെ.സി. ബിനീഷ്
തൂണേരി കുഞ്ഞിത്തയ്യുള്ളത്ത് കെ.ടി. സിജേഷ്
ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളായ നാദാപുരം വെള്ളൂരിലെ വിശ്വജിത്തും, പെരിങ്ങത്തൂർ വട്ടക്കണ്ടി സവാദും ഉൾപ്പെടെ ചിലരെ ഇനിയും പിടികൂടാനുണ്ട്.
വധശ്രമം അടക്കമുള്ള ഒമ്പതോളം വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി ഓഗസ്റ്റ് 19ന് പരിഗണിക്കും.