Zygo-Ad

ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിൽ മോഷണം: 10 പവൻ സ്വർണവും പണവും കവർന്നു




ഇരിങ്ങണ്ണൂർ: വിവാഹാഘോഷത്തിനിടെ വീട്ടിൽ നിന്ന് 10 പവൻ സ്വർണാഭരണങ്ങളും 6,000 രൂപയും മോഷണം പോയി. ഇരിങ്ങണ്ണൂർ മുടവന്തേരി കീഴില്ലത്ത് ടി.പി. അബൂബക്കറുടെ വീട്ടിലുണ്ടായ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5.30നും രാത്രി 1.30നും ഇടയിലാണ് മോഷണം നടന്നത്. വീടിന്റെ മുകളിലത്തെ നിലയിലെ അലമാരയിലാണ് ആഭരണങ്ങളും പണവും സൂക്ഷിച്ചിരുന്നത്. ഏകദേശം ഏഴ് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി പറയുന്നു.

അലമാരയിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയുടെ കെട്ടിൽ നിന്ന് 6,000 രൂപ മാത്രം എടുത്ത് ബാക്കി അവിടെ വെച്ചുതന്നെ. അലമാരയുടെ താക്കോൽ സമീപത്ത് സൂക്ഷിച്ചിരുന്നതിനെ ഉപയോഗിച്ചാണ് മോഷ്ടാവ് അലമാര തുറന്നെടുത്തതെന്ന് പോലീസ് അറിയിച്ചു.

അബൂബക്കറുടെ മകൻ അബ്ദുൽ സഹലിന്റെ വിവാഹദിനത്തിലാണ് സംഭവം നടന്നത്. നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.



 

വളരെ പുതിയ വളരെ പഴയ