Zygo-Ad

കടവത്തൂരിൽ വീടിന് തീപ്പിടിച്ചു; രണ്ട് മുറികളും അടുക്കളയും കത്തിനശിച്ചു

 


പാനൂരിനടുത്ത് കടവത്തൂരിൽ ഷോർട്ട് സർക്യൂട്ട് മൂലം വീടിന് തീപിടിച്ചു. കടവത്തൂർ–പാനൂർ റോഡിലെ മലയൻകുണ്ട് പാലത്തിന് സമീപം കാരേൻ്റെകീഴിൽ രാജേഷിന്റെ പൂട്ടിയിട്ടിരുന്ന വീട്ടിലാണ് സംഭവം.

അടുക്കള ഭാഗത്തു നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പാനൂർ അഗ്നിരക്ഷാസേനയെ അറിയിക്കുകയും അവർ എത്തി തീ അണയ്ക്കുകയും ചെയ്തു. വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലം അടുക്കളയിലെ ഫ്രിഡ്ജിൽ നിന്നാണ് തീ പടർന്നത്. ഫ്രിഡ്ജും അടുക്കളയും പൂർണമായും കത്തി. അടുക്കളയ്ക്കടുത്തുള്ള രണ്ട് മുറികളിലും വൻനാശനഷ്ടമുണ്ടായി. വീട്ടിലെ ഫർണിച്ചറും മറ്റു സാമഗ്രികളും കത്തി നശിച്ചു.

പാചകവാതക സിലിണ്ടറിലേക്ക് തീ പടരുന്നതിനു മുൻപ് തന്നെ രക്ഷാപ്രവർത്തനം നടന്നതിനാൽ വലിയ ദുരന്തം ഒഴിവായി. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നായിരുന്നു പ്രവർത്തനം.

പാനൂർ ഫയർ സ്‌റ്റേഷൻ ഓഫിസർ കെ. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ രവീന്ദ്രൻ, എം.കെ. രഞ്ജിത്ത്, പി. രാഹുൽ, ജിക്സൺ ജോസ്, എം. വിനിൽ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വളരെ പുതിയ വളരെ പഴയ