Zygo-Ad

കൊളവല്ലൂര്‍ ഹൈസ്കൂള്‍ 1998 എസ് എസ് എൽ സി ബാച്ചിന്റെ രണ്ടാമത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു.


ഓര്‍മ്മകള്‍ പൂക്കുന്നിടം വോള്യം 2 -എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചാനല്‍ ഷോകളിലൂടെ പ്രശസ്തനായ സ്റ്റേജ് ആര്‍ട്ടിസ്റ്റ് സുധന്‍ കൈവേലി പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഗ്രൂപ്പ് അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു .കൊളവല്ലൂര്‍ ഹൈസ്കൂളിലെ പൂര്‍വ്വഅധ്യാപകനായ രവീന്ദ്രനാഥ് അനുമോദനഭാഷണം നടത്തി.

കെ.വി അനീഷിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ടി.പി റജിന ,ഷിജു .വി,അമ്പിളി .കെ എന്നിവരും സംസാരിച്ചു .സുധന്‍ കൈവേലിയും കുടുംബവും അവതരിപ്പിച്ച കലാപരിപാടികളും പരിപാടിയുടെ ഭാഗമായി നടന്നു.

വളരെ പുതിയ വളരെ പഴയ