Zygo-Ad

പണിമുടക്കിൽ പങ്കെടുക്കാത്തതിന്റെ പേരിൽ കണ്ണങ്കോട് ടിപിജിഎം യുപി സ്കൂളിലെ അധ്യാപകരെ വിദ്യാലയത്തിൽ കയറി ഭീഷണിപ്പെടുത്തിയതിനെതിരെ കെപിഎസ്ടിഎ പ്രതിഷേധിച്ചു

  


  കണ്ണങ്കോട്: പണിമുടക്കിൽ പങ്കെടുക്കാത്തതിന്റെ പേരിൽ കണ്ണങ്കോട് ടിപിജിഎം യുപി സ്കൂളിലെ അധ്യാപകരെ വിദ്യാലയത്തിൽ കയറി ഭീഷണിപ്പെടുത്തിയ നടപടിയിൽ കെ പി എസ് ടി എ പാനൂർ ഉപജില്ല കമ്മറ്റി പ്രതിഷേധിച്ചു.

"നിന്നെക്കാൾ വലിയ മാഷന്മാർ പഠിപ്പിച്ച സ്കൂളാണ്. നാല് മണി വരെ ഇവിടെ ഇരുന്നിട്ട് പോയാ മതി". പാനൂർ കണ്ണംങ്കോട് ടിപിജിഎം യു പി സ്കൂ‌ളിൽ എത്തിയ അധ്യാപകർക്ക് ഭീഷണി. പണിമുടക്ക് അനുകൂലികളാണ് ഭീഷണി മുഴക്കിയത്.

ഭീഷണി കൊണ്ടും അക്രമം കൊണ്ടും പൗരവകാശങ്ങളെ ധ്വംസിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളാൻ പോലീസ് തയ്യാറാവണമെന്ന് കെ പി എസ് ടി എ പാനൂർ ഉപജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. 

ഉപജില്ല പ്രസിഡണ്ട് ഹൃദ്യ ഒ പി ,സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ദിനേശൻ പച്ചോൾ, സി വി എ ജലീൽ, കണ്ണൂർ ജില്ല ട്രഷറർ രജീഷ് കാളിയത്താൻ, തലശ്ശേരി വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് കെ പി രാമചന്ദ്രൻ, ഉപജില്ല സെക്രറി വിപിൻ വി, എം കെ രാജൻ, കെ കെ മനോജ് കുമാർ, ബിജോയ്‌ പി, അജിത ടി. കെ, ആർ. കെ രാജേഷ്, സന്ദീപ് കെ. സി തുടങ്ങിയവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ