Zygo-Ad

പാനൂരിൽ കനത്ത മഴ: വീട്ടിന്റെ ഭാഗം തകർന്നു വീണു, തലനാരിഴക്ക് വീട്ടുകാർ രക്ഷപ്പെട്ടു

 


പാനൂർ: കനത്ത മഴയെ തുടർന്ന് അണിയാരം പാലിലാണ്ടിപീടികയിലെ ഒരു വീടിന്റെ ഭാഗം തകർന്നു വീണു. മാരൻ്റെ താഴെകുനിയിലുള്ള നസീമയുടെ ഉടമസ്ഥതയിലെ വീടിന്റെ അടുക്കളഭാഗം, ശുചിമുറി, കിണറിന്റെ ആൾമറ എന്നിവയാണ് മണ്ണിടിച്ചിലിൽ പൂർണമായും തകർന്നത്.

അപകടം നടന്നത് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടുമണിയോടെയാണ്. സംഭവസമയത്ത് വീട്ടിൽ നസീമയും ഭർത്താവ് ഹംസയും, മക്കളും ചെറുമക്കളുമടങ്ങിയ കുടുംബം ഉറക്മായിരുന്നു  വലിയ ശബ്ദം കേട്ട് വീട്ടുകാർ ഞെട്ടി ഉണർന്ന് രക്ഷപ്പെടുകയായിരുന്നു.

വീടിന്റെ മേൽക്കൂര, ഓടുകൾ, ചുമരുകൾ അടക്കം നിലംപതിച്ചുവെന്നും, പാത്രങ്ങൾ അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾ നശിച്ചതായും കുടുംബം പറഞ്ഞു. കിണറിലെ ആൾമറ തകർന്നതിനാൽ കിണറും ഉപയോഗശൂന്യമായി. അപകടത്തിൽ യാതൊരു ജീവഹാനിയും ഉണ്ടായില്ലെങ്കിലും വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു..

വളരെ പുതിയ വളരെ പഴയ