പാനൂർ : കടവത്തൂരില്‍ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് കവർച്ച. കടവത്തൂർ ശ്രീ ധർമ്മശാസ്താ നാരായണ മഠത്തിലാണ് കവർച്ച നടന്നത്.
ചൊവ്വാഴ്ച്ച പുലർച്ചയാണ് കവർച്ച നടന്നത്. കൊളവല്ലൂർ പൊലിസ് ക്ഷേത്രം ഭാരവാഹികളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്' ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി.