Zygo-Ad

യുദ്ധ വിരുദ്ധ കാംപയിൻ സംഘടിപ്പിച്ചു.


പെരിങ്ങത്തൂർ : ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയായ അക്രമ യുദ്ധക്കെടുതികൾക്കെതിരെ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങത്തൂർ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ കാംപയിൻ ശ്രദ്ദേയമായി. 

പ്ലക്കാർഡുകളേന്തി മൂവായിരത്തോളം കുട്ടികളെ സാക്ഷിയാക്കി നടത്തിയ റാലിയും വാൾ ഓഫ് ഹോപ്പ് നിർമ്മാണവും കുട്ടികളുടെ പ്രസംഗ വൈഭവം തെളിയിച്ചു കൊണ്ടുള്ള വിവിധ പരിപാടികളും നടന്നു.

പ്രിൻസിപ്പൾ ഡോ.എൻ എ മുഹമ്മദ് റഫീഖ്, ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ , ക്ലബ്ബ് കൺവീനർ ഷൗക്കത്ത് അടുവാട്ടിൽ, എസ് ആർ ജി കൺവീനർ എ പി റഷീദ് , വി പി ഖാലിദ്, റഫീഖ് കാരക്കണ്ടി, മുഹമ്മദ് കൊട്ടാറത്ത്, കെ പി സുബൈർ, പി കെ നൗഷാദ്,ബി സിന്ധു വിദ്യാർത്ഥികളായ സൈനുൽ ആബിദ് , റിയ മുരളീധരൻ,ആയിഷ, മയാസ സമീർ തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ