Zygo-Ad

കെ.കെ.വി.എം.പി.എച്ച്.എസ്.എസ്. പാനൂരിൽ നവാഗത വിദ്യാർത്ഥികളെ വരവേറ്റു; നീറ്റ് ഉന്നത വിജയം നേടിയവർക്ക് ഉപഹാരം നൽകി


പാനൂർ: കെ.കെ.വി.എം.പി.എച്ച്.എസ്.എസ്. പാനൂരിൽ 2025-2026 അധ്യയന വർഷത്തിലെ നവാഗത വിദ്യാർത്ഥികളെ വരവേൽക്കുന്ന ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. രാവിലെ 9:30-ന് ആരംഭിച്ച പരിപാടി പാനൂർ നഗരസഭ വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. പിടിഎ .പ്രസിഡന്റ് ശ്രീ. പ്രമോദ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി. കെ പ്രവീൺ, ഹെഡ്മിസ്ട്രസ് റീഹ കെ.എം, സമീഹ എൻ.പി., രാജീവൻ മാസ്റ്റർ ,അശ്രഫ്  മാസ്റ്റർ, ശ്രീ. ഇസ്മായിൽ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തുടർന്ന്, NEET 2025 പരീക്ഷയിൽ ഉന്നത വിജയം നേടിയ സാരംഗ് ശശീന്ദ്രനെ  ആദരിച്ചു. 

 എൻ.എസ്.എസ്. വളണ്ടിയർമാർ സമ്മാനവും മധുരവും നൽകി നവാഗതരെ സ്വീകരിച്ചു.

പരിപാടിയുടെ രണ്ടാം സെഷനായി പ്ലസ് വൺ വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.  പാരന്റിങ് സെഷൻ നടന്നു. പ്രമുഖ മനശാസ്ത്ര വിദഗ്ദൻ ശ്രീ. ശശിധരൻ മാസ്റ്റർ  നേതൃത്വം നൽകി.സ്കൂൾ പ്രിൻസിപ്പൽ അൽഫോൻസ പി വി സ്വാഗതവും  പ്രിയ ടി.ജി നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ