Zygo-Ad

സിമന്റുകട്ടകൾ വീണ് പാനൂരിലെ ഹോട്ടലിന് നാശം

 


പാനൂർ : മഴയിൽ വ്യാപാരസമുച്ചയത്തിന്റെ മുകളിൽനിന്ന് സിമന്റുകട്ടകൾ ഇടിഞ്ഞുവീണ് ഹോട്ടലിന് നാശം. പാനൂർ ബസ്‌സ്റ്റാൻഡിന് സമീപത്തെ സമുച്ചയത്തിന്റെ താഴെ പ്രവർത്തിക്കുന്ന അമ്മ ഹോട്ടലിനാണ് നാശമുണ്ടായത്. തിങ്കളാഴ്ച രാത്രി എട്ടോടെ കട പൂട്ടി ഉടമ ചമ്പാട് സ്വദേശിനി ലീനയും ജീവനക്കാരും പോയതിന് ശേഷമായിരുന്നു അപകടം.അടുക്കളഭാഗം പൂർണമായും തകർന്നു. ടാങ്ക്, പാത്രങ്ങൾ, അടുപ്പ് എന്നിവ തകർന്നു. ജോലിസമയങ്ങളിൽ അടുക്കളയിൽ നാല് പേരെങ്കിലും ഉണ്ടാകുമെന്നും വൻഅപകടമാണ് ഒഴിവായതെന്നും ലിനി പറഞ്ഞു. വ്യാപാരി വ്യവസായി സമിതി നേതാക്കൾ സ്ഥലം സന്ദർശിച്ചു. കൂടുതൽ അപകടത്തിനിടയാക്കാതെ കെട്ടിടത്തിന് മുകളിലെ സിമന്റുകട്ട ഉപയോഗിച്ചുള്ള നിർമാണം പൊളിച്ചുനീക്കണമെന്നും നഗരസഭ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും വ്യാപാരി നേതാക്കൾ ആവശ്യപ്പെട്ടു. പാനൂർ പോലീസും സ്ഥലത്തെത്തി.

വളരെ പുതിയ വളരെ പഴയ