പെരിങ്ങത്തൂർ: അന്താരാഷ്ട്ര യോഗദിനാചരണത്തിൻ്റെ ഭാഗമായി പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ എൻ സി സി കാഡറ്റുകൾക്ക് യോഗ ക്ലാസ്സ് സംഘടിപ്പിച്ചു. ഗോപിക രമേശ് പരിശീലനം നൽകി. എൻ സി സി യൂനിറ്റ് കോ-ഓർഡിനേറ്റർ പി വി ഖൈറുന്നിസ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ടി ജാഫർ, സ്റ്റാഫ് സെക്രട്ടറി എം മുഹമ്മദ് ഹാരിസ് , അബ്ദുൽ സലീം എന്നിവർ സംബന്ധിച്ചു.