പെരിങ്ങത്തൂർ : പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി മെഹന്തി ഫെസറ്റ് സംഘടിപ്പിച്ചു. മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ നജ ഫാത്തിമ നജീബ്, ഹനീന ജന്നത്ത്, ആയിഷ അബ്ദുൽ റഷീദ് എന്നിവർ ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ സമ്മാന വിതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി എം മുഹമ്മദ് ഹാരിസ്, എസ് ആർ ജി കൺവീനർ എ പി റഷീദ്, സൽവ ബീഗം, ഒ പി സുമയ്യ, മുഹ്സിന ഇ എന്നിവർ നേതൃത്വം നൽകി.