Zygo-Ad

കരിയാട് കൃഷി ഭവൻ അറിയിപ്പ്

 സുസ്ഥിര നെൽകൃഷി വികസന പദ്ധതിയുടെ ഭാഗമായി ഉമ നെൽ വിത്ത് കൃഷി ഭവനിൽ സൗജന്യ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ 2025.26 ലെ നികുതി രസീതി, ആധാർ കാർഡ് കോപ്പി, ബാങ്ക് പാസ്സ് ബുക്ക്‌ കോപ്പി എന്നിവയുമായി ഈ മാസം 23 തിയ്യതിക്കകം (23/05/2026) കൃഷിഭവനിൽ വന്ന് നെൽ വിത്ത് കൈപ്പറ്റണം എന്ന് അറിയിക്കുന്നു.

👉🏼കൃഷിഭവനിൽ നിന്നും നെൽവിത്ത് വാങ്ങിക്കുന്ന കർഷകരും സ്വന്തം വിത്ത് ഉപയോഗിച്ച് നെൽകൃഷി ചെയ്യുന്ന കർഷകരും ജനകീയസൂത്രണം പദ്ധതി പ്രകാരം ആനുകൂല്യം (കൂലിചിലവ്) ലഭിക്കുന്നതിനു വേണ്ടി വാർഡ് സഭയിൽ  അപേക്ഷ കൊടുക്കണം എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.

കൃഷി ഓഫീസർ കരിയാട്

വളരെ പുതിയ വളരെ പഴയ