Zygo-Ad

ലഹരിക്കെതിരെയുള്ള പോരാട്ടങ്ങളിൽ കായിക മേഖലയ്ക്ക് നിറവേറ്റാനുള്ളത് വലിയ ഉത്തരവാദിത്തം - എം സി അതുൽ


ചെണ്ടയാട് പ്രിയദർശിനി വോളിക്ക് തുടക്കമായി.

ലഹരിക്കെതിരെയുള്ള പോരാട്ടങ്ങളിൽ കായിക ടൂർണമെന്റുകളെ കൃത്യമായി ഉപയോഗപ്പെടുത്തണമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ. വേനലവധിക്കാല നാളുകളിൽ കലാ കായിക മേഖലയിൽ കൃത്യമായ പരിശീലനം നൽകി വിദ്യാർത്ഥികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കാനുള്ള ഇടപെടലുകൾ ഉണ്ടാവണമെന്നും ലഹരിക്കെതിരെയുള്ള ചാലക ശക്തിയായി ആ മുന്നേറ്റത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 

ഏപ്രിൽ 1 മുതൽ 4 വരെ ചെണ്ടയാട് പ്രിയദർശിനി ഗ്രൗണ്ടിൽ നടക്കുന്ന വോളിബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുത്തൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ വിജീഷ് കെ പി അധ്യക്ഷത വഹിച്ചു. 

ജെ ബി എം ജില്ലാ പ്രസിഡന്റ്‌ ജലീൽ മാസ്റ്റർ, ബൂത്ത്‌ പ്രസിഡന്റ്‌ രജീഷ് പി പി, എ പി ഷിബിൻ ബാബു എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ