ചെറുപ്പറമ്പ് വീരപഴശ്ശി സേവാകേന്ദ്രം നാടിന് സമര്‍പ്പിച്ചു.മുതിര്‍ന്ന സംഘപ്രചാരകന്‍ എസ് .സേതുമാധവന്‍ ദീപപ്രോജ്ജ്വലനം ചെയ്തു.തുടര്‍ന്ന് നടന്ന ഉദ്ഘാടനസഭയില്‍ എസ്. സേതുമാധവന്‍ സേവാസന്ദേശം നല്‍കി. സേവ എന്നത് സംഘത്തിന്റെ പ്രത്യേകകാര്യക്രമമല്ല,അത് നമ്മുടെ സഹജസ്വഭാവമാണ്. അതില്‍ നമുക്ക് മാതൃക പൂജനീയ ഡോക്ടര്‍ജി തന്നെയാണ്.അദ്ദേഹം സംഘസ്ഥാപനത്തിനും മുന്‍പേ തന്നെ സമൂഹത്തിലെ നിരാലംബരും ദുരിതമനുഭവിക്കുന്നവരുമായ ആളുകളെ പരിചരിക്കാന്‍ സ്വയം മുന്നിട്ടിറങ്ങിയിരുന്നു. ഇന്ന് നൂറുകണക്കിന് ഗ്രാമങ്ങളില്‍ സംഘസ്വയംസേവകരുടെ നേതൃത്വത്തില്‍ ആയിരകണക്കിന് സേവാപ്രവര്‍ത്തനങ്ങള്‍ ഭാരതമെമ്പാടും നടന്നുവരുന്നു.നമ്മുടെ സേവാപ്രവര്‍ത്തനം കെട്ടിടങ്ങളിലൊതുങ്ങി നില്‍ക്കുന്നതല്ല. അത് നമ്മുടെ ഗ്രാമത്തിലേയും അതിനുപുറത്തുമുള്ള മുഴുവന്‍ ജനങ്ങളുടെയും സൗഖ്യം ഉറപ്പുവരുത്തുന്നായിരിക്കണമെന്നും സംഘശതാബ്ദി വര്‍ഷത്തില്‍ അതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂര്‍ ജില്ല സംഘചാലക് സി.പി രാമചന്ദ്രന്‍,പാനൂര്‍ ഖണ്ഡ് സംഘചാലക് കെ.പ്രകാശന്‍ മാസ്റ്റര്‍ ,ഉത്തര കേരളപ്രാന്ത ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.രാഗേഷ്.കണ്ണൂര്‍ ജില്ല കാര്യവാഹ് സി. ഗിരീഷ്, ജില്ല സേവാപ്രമുഖ് പ്രജിത്ത് ഏളക്കുഴി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു