Zygo-Ad

പാനൂർ ഒന്നാം വാർഡിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി കെ.വി. റംല ടീച്ചർ



പാനൂർ: നഗരസഭയിലെ ഒന്നാം വാർഡിൽ  കരുത്തുറ്റ സ്ഥാനാർത്ഥിയെ രംഗത്തിറക്കി വാർഡ് തിരിച്ചു പിടിക്കാൻ ഒരുങ്ങി മുസ്ലീം ലീഗ് . മുൻ നഗരസഭ ചെയർപേഴ്സൺ കെ.വി. റംല ടീച്ചർ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കും.

വാർഡ് തിരികെ പിടിക്കാൻ ശക്തമായ സ്ഥാനാർത്ഥിയെ രംഗത്തിറക്കണമെന്ന ആവശ്യമാണ് റംല ടീച്ചറെ പരിഗണിക്കാനുള്ള പ്രധാന കാരണം. കഴിഞ്ഞ ദിവസം കൊയപ്പള്ളി യൂസഫ് ഹാജിയുടെ അദ്ധ്യക്ഷതയിൽ മാവിലോട്ട് സൗധത്തിൽ ചേർന്ന ഒന്നാം വാർഡ് പ്രവർത്തക കൺവെൻഷനിൽ, കെ.വി. റംല ടീച്ചർ തന്നെ സ്ഥാനാർത്ഥിയായി വരണമെന്ന് ഐക്യകണ്ഠേന തീരുമാനിച്ചു.

സ്ത്രീ സംവരണ വാർഡായ ഒന്നാം വാർഡ്, മുസ്ലീം ലീഗിന്റെ പരമ്പരാഗത സ്വാധീന പ്രദേശമാണ്. കഴിഞ്ഞ തവണ എൽ.ഡി.എഫ്. പിടിച്ചെടുത്ത ഈ വാർഡ് തിരികെ പിടിക്കാൻ റംല ടീച്ചറുടെ സ്ഥാനാർത്ഥിത്വം ലീഗ് പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്നുവെന്നാണ് വിലയിരുത്തൽ.

സമ്മേളനത്തിൽ ബാങ്കിൽ ഹനീഫ, ടി.കെ. ഹമീദ്, മഞ്ചേരി മുഹമ്മദ് അലി, പി.പി. സുലൈമാൻ ഹാജി, പി.പി. ഖാലിദ്, കെ.വി. ഉസ്മാൻ എന്നിവരും സംസാരിച്ചു.


വളരെ പുതിയ വളരെ പഴയ