വാട്ടർ അതോറിറ്റി അമൃത് 2.0 പദ്ധതി പ്രകാരം മൂഴിക്കര കുണ്ടുചിറ ഡാം പരിസരത്ത് ശുദ്ധജല വിതരണം നടത്തുന്നതിനായി കുട്ടിമാക്കൂൽ - ചമ്പാട് റോഡിലെ മൂഴിക്കര ജങ്ങ്ഷനിൽ റോഡ് ക്രോസ് ചെയ്യേണ്ടതിനാൽ വ്യാഴാഴ്ച രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെ പ്രദേശത്ത് പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് തലശ്ശേരി വാട്ടർ അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു