പാനൂർ: മൊകേരി പ്രവാസി കൂട്ടായ്‌മ മെയ് 5 മുതൽ 11 വരെ മൊകേരിയിൽ നടത്തുന്ന അഖിലേന്ത്യ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി ഓഫിസ് പ്രവർത്തനം തുടങ്ങി.
സംഘാടക സമിതി ചെയർമാൻ കൂടിയായ മൊകേരി പഞ്ചായത്ത് പ്രസിഡൻ്റ് പി. വൽസൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൻ്റെ ഉദ്ഘാടനം വോളിബോൾ മുൻ ഇന്ത്യൻ ടീം ക്യാപ്ടൻ കിഷോർ കുമാർ
ഓൺലൈനായി നിർവഹിച്ചു. പാനൂർ എസ്.ഐ രാജീവ് മുഖ്യാതിഥിയായി. അനസ് ഇബ്രാഹിം അധ്യക്ഷനായി. വി.പി നിയാസ്, വി.പി. മഷൂദ് തുടങ്ങിയവർ സംസാരിച്ചു.