Zygo-Ad

വടക്കെ പൊയിലൂരിൽ വാഴകൾ പിഴുതെറിഞ്ഞ് കാട്ടുപന്നികൾ


പാനൂർ :കാട്ടുപന്നിക്കൂട്ടം വാഴകൃഷി നശിപ്പിച്ചു. വടക്കെ പൊയിലൂർ പാറയുള്ളപറമ്പിൽ മുള്ളമ്പ്രാൻ രാജീവൻ്റെ നൂറ്റമ്പതോളം നേന്ത്രവാഴകളാണ് പിഴുതെറിഞ്ഞും കുത്തിക്കീറിയും നശിപ്പിച്ചത്. സംരക്ഷണ കവചം തകർത്താണ് പന്നികൾ കൃഷി നശിപ്പിച്ചത്. കൃഷിച്ചെലവും അധ്വാനവും ഒറ്റ രാത്രികൊണ്ട് ഇല്ലാതായതിൻ്റെ വേദനയിലാണ് രാജീവൻ.

പാനൂരിൻ്റെ കിഴക്കൻ മലയോര മേഖലകളിൽ കാട്ടുപന്നികളും മുള്ളൻപന്നി യുമടക്കമുള്ള വന്യമൃഗങ്ങൾ നാട്ടിലിറ ങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. കോഴി, ആട് മുതലായ വളർത്തു മൃഗങ്ങളെയും കൊല്ലുന്നു. കാട്ടുപന്നി കൾ കൂട്ടത്തോടെ ഇറങ്ങുന്നതിനാൽ രാത്രിയും പുലർച്ചെയും ജനങ്ങൾ പുറത്തി റങ്ങാൻ ഭയക്കുകയാണ്. വനംമന്ത്രിയു:ടെ നിർദേശപ്രകാരം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേത്യത്വത്തിൽ രൂപീ കരിച്ച ടാസ്ക് ഫോഴ്‌സിന്റെ സേവനം വടക്കെ പൊയിലൂർ, ചമതക്കാട്, പാത്തിക്കൽ ഉൾപ്പെടെയുള്ള മേഖലകളിൽ വ്യാപിപ്പിക്കണമെന്നും കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം ഉറപ്പുവ രുത്തണമെന്നും കർഷകസംഘം പാനൂർ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.
വളരെ പുതിയ വളരെ പഴയ