സംഘർഷ സാധ്യത നിലനിൽക്കുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടിനിടെ പാനൂരിൽ വീണ്ടും സംഘർഷം. പാനൂർ - വിളക്കോട്ടൂരിൽ മോട്ടോർ ബൈക്ക് തടഞ്ഞ് നിർത്തി
സിപിഎം പ്രവർത്തകരെ അക്രമിച്ചു.പരിക്കേറ്റ യുവാക്കളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആർഎസ്എസ്-ബിജെപി പ്രവർത്തകരായ അവിനാഷ് കീറിയപറമ്പത്ത്,ശ്യാംജിത്ത് കീറിയപറമ്പത്ത്, സുബിൻ നിട്ടൂർ വലിയത്ത്,യദു കൃഷ്ണ കീറിയപറമ്പത്ത്,ലിബു(കുട്ടപ്പൻ)കീറിയ പറമ്പത്ത്, വിജീഷ് പുതുകൂടിചീന്റവിട തുടങ്ങിയവരുടെ നേതൃത്വത്തിൽ പത്തോളം പേരാണ് ആക്രമിച്ചതെന്നാണ് പൊലീസിന് കിട്ടിയ വിവരം