Zygo-Ad

കേരള തെയ് ക്വണ്ടോ അസോസിയേഷനും തെയ്ക്വണ്ടോ ഫെഡറേഷൻ ഓഫ് ഇന്ത്യയും സംഘടിപ്പിക്കുന്ന തെയ് ക്വണ്ടോ സിറ്റി ലീഗ് ഞായറാഴ്ചപെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇൻറർനാഷനൽ സ്കൂളിൽ

 


കേരള തെയ് ക്വണ്ടോ അസോസിയേഷനും തെയ്ക്വണ്ടോ ഫെഡറേഷൻ ഓഫ് ഇന്ത്യയും സംഘടിപ്പിക്കുന്ന തെയ് ക്വണ്ടോ സിറ്റി ലീഗ് പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇൻറർനാഷനൽ സ്കൂളിൽ ഞായറാഴ്ചനടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സായ് ,കേന്ദ്ര യുവജനക്ഷേമ വകുപ്പ് എന്നിവയുടെ സഹകരണത്തോട് കൂടിയാണ് മത്സരങ്ങൾ  നടത്തുന്നത്. കേരളത്തിൽ രണ്ടാമത്തെ മത്സരമാണിത് .പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ആറ് ജില്ലകളിൽ നിന്നുള്ള നൂറോളം   വനിതകളാണ് പങ്കെടുക്കുക. മത്സരങ്ങൾ രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ഡോ. കെ.കെ. ഫൈസൽ ഉദ്ഘാടനം ചെയ്യും. അന്തർദേശീയ റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിക്കുക. 

ഡോ. പി. നജിമുദ്ദീൻ ,വി .സി . ഫഹദ് ,സയ്യിദ് സഹീർ ,മുഹമ്മദ് അഫ്രീദ് എന്നിവർ പത്രസമ്മേളനത്തിൽ  പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ