Zygo-Ad

പാനൂർ നഗരസഭ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി പാനൂർ നഗരസഭയിലെ 68 അങ്കണവാടികൾക്ക് ബൊക്കാക്ഷി ബക്കറ്റ് വിതരണം നടത്തി

 


പാനൂർ നഗരസഭ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി പാനൂർ നഗരസഭയിലെ 68 അങ്കണവാടികൾക്ക്   ബൊക്കാക്ഷി  ബക്കറ്റ് വിതരണം നടത്തി. അങ്കണവാടികളിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിൽ സംസ്‌കരിക്കുക എന്നതും,സ്ഥല പരിമിതി ഉള്ള അങ്കണവാടികൾക്ക് ഉണ്ടാകുന്ന മാലിന്യ സംസ്ക്കരണ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇത് വഴി സാധിക്കും എന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം.

പാനൂർ നഗരസഭ ചെയർമാൻ കെ പി. ഹാഷിം ഉദ്ഘാടനം നടത്തിയ ചടങ്ങിന് ICDS സൂപ്പർവൈസർ രമ. കെ ൽ സ്വാഗതം പറഞ്ഞു.ഹെൽത്ത്‌ ഇൻസ്‌പെക്ടർ CK രജിത് കുമാർ മാലിന്യ മുക്തം നവ കേരളം സംബന്ധിച്ച് വിശദീകരിച്ചു. ബോകാഷി ബക്കറ്റ്  വിതരണ കമ്പനി  പ്രതിനിധി ഇതിന്റെ ഉപയോഗക്രമം  അങ്കണവാടി വർക്കർ മാർക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. ആസൂത്രണ സമിതി അംഗം ടി.ടി രാജൻ മാസ്റ്റർ, ICDS സൂപ്പർവൈസർ രതി എന്നിവർ സംസാരിച്ച ചടങ്ങിന് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ആതിര നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ