കണ്ണങ്കോട്: കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ കണ്ണങ്കോടിലെ പാടിക്കുന്ന് ഭഗവതി ക്ഷേത്രം റോഡ് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗതാഗത യോഗ്യമാക്കി.
ഉദ്ഘാടന വേളയിൽ സംഘടിപ്പിക്കപ്പെട്ട കാർഷിക പ്രവർത്തനങ്ങളും ശ്രദ്ധേയമായി, കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ ഫൈസൽ കൂലോത്ത് അധ്യക്ഷത വഹിച്ചു.
സന്തുലിത വികസനം എന്ന ശ്രദ്ധേയമായ കാഴ്ചപ്പാടിൽ വികസന പ്രവർത്തനങ്ങളോടൊപ്പം കാർഷിക മേഖലക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് വ്യത്യസ്തമായ രീതിയിലാണ് പന്ത്രണ്ടാം വാർഡിലെ വിവിധ വികസന പ്രവർത്തനങ്ങൾ, അതിന് മറ്റൊരു ഉദാഹരണമായി ക്ഷേത്രം റോഡിൻറെ ഉദ്ഘാടന വേളയും ,വാർഡിലേക്ക് 1330 ഓളം കാസർകോടൻ ഇനത്തിൽപ്പെട്ട ഗുണമേന്മയുള്ള കവുങ്ങിൻ തൈകൾ വിതരണ പദ്ധതിയുടെ ഉദ്ഘാടനവും ഒരേ വേദിയിൽ നിർവഹിക്കപ്പെട്ടു,
പന്ത്രണ്ടാം വാർഡിൽ മഞ്ഞൾ ഗ്രാമം പദ്ധതിയുടെ ഭാഗമായി നടന്നുവരുന്ന മഞ്ഞൾ കൃഷിയിൽ വിളവെടുത്ത കേദാരം മഞ്ഞൾ വിത്തിന്റെ മികവ് പ്രദർശനവും സംഘടിപ്പിക്കപ്പെട്ടു, കേദാരം മഞ്ഞൾ വിത്തിന്റെ മികച്ച വിളവ് കൗതുകമായി,
മഞ്ഞൾ കർഷക പ്രസന്ന കിഴക്കയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് കേദാരം മഞ്ഞള്‍ വിത്ത് നൽകുകയും ചെയ്തു.
ഒരു റോഡ് പ്രവർത്തിയോടൊപ്പം ഏറെ ശ്രദ്ധേയമായ രണ്ട് കാർഷിക പ്രവർത്തി കൂടി സംഘടിപ്പിച്ചത് സന്തുലിത സുസ്ഥിര വികസന മാതൃകയുടെ ഭാഗമാണെന്ന് വാർഡ് മെമ്പർ പറഞ്ഞു..
പാടിക്കുന്ന് ക്ഷേത്രം തിറ മഹോത്സവത്തിന് മുമ്പ് റോഡ് ഗതാഗതയോഗ്യമാക്കാൻ കഴിഞ്ഞതിൽ എല്ലാവരും സന്തോഷം രേഖപ്പെടുത്തി. ഷിജിൻ കോൺട്രാക്ടറാണ് പ്രവർത്തി ഏറ്റെടുത്ത് ചെയ്തത്,
മാധവൻ അടിയോടി( പാടിക്കുന്ന് ക്ഷേത്രം പ്രസിഡൻറ്), സമീറ കെ പി,സുരേന്ദ്രൻ കുന്നുമ്മൽ, സി കെ കുഞ്ഞിക്കണ്ണൻ, മോഹൻദാസ് പി കെ,റസാക്ക് പുതങ്കോട്, പ്രസന്ന കെ പി,കേളു നായർ കൊന്നമ്പത്ത്, തുടങ്ങിയവർ സംസാരിച്ചു..