പാട്യം: പത്തായക്കുന്നിലെ അധ്യാപകൻ സുന്ദരേശൻ തളത്തിലിൻ്റെ ദേവാങ്കണം വീട്ടിന് നേരെ കല്ലേറ് .ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം വീടിൻ്റെ മുകളിലത്തെ മുറിയുടെ ജനൽ വാതിലിൻ്റെ ചില്ലുകളാണ് സാമൂഹ്യ ദ്രോഹികൾ കല്ലെറിഞ്ഞ് തകർത്തത്.
സുന്ദരേശൻ്റെ മകൻ അമൃത് സുന്ദർ +2 പരീക്ഷയായതിനാൽ മുറിയിൽ നിന്നും പഠിക്കുകയായിരുന്നു. ആ സമയത്തായിരുന്നു കല്ലേറ് നടന്നത്. ചില്ലിൻ്റെ പാളി കൊണ്ട് അമൃത് സുന്ദറിന് കൈക്ക് മുറിവേറ്റിട്ടുണ്ട്.
കുപ്യാട്ട് മടപ്പുര പരസരത്തും തൊട്ടടുത്ത് കിടക്കുന്ന കനാൽ പരിസരങ്ങളിലും മറ്റും മദ്യപാനികളും മറ്റു ലഹരി സംഘങ്ങളും രാത്രി കാലങ്ങളിൽ താവളമാക്കുകയാണ്.
സുന്ദരേശൻ്റെ പരാതിയെ തുടർന്ന് കതിരൂർ പൊലീസ് 'വീടു സന്ദർശിച്ചു അന്വേഷണമാരംഭിച്ചു.
സംഭവമറിഞ്ഞ് കൂത്തുപറമ്പ് എം എൽ എ . കെ.പി മോഹനൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ, റെയ്ഡ് കോ ചെയർമാൻ എം. സുരേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി പ്രദീപ് കുമാർ, ഡി.സി സി. ജനറൽ സെക്രട്ടറി ഹരിദാസ് മൊകേരി ബി.ജെ.പി നേതാക്കളായ ടി.പി ശശി, വി.പി. സഹേഷ്, ടി.കെ ഷിബു. തുടങ്ങിയവർ സന്ദർശിച്ചു.