മൊകേരി: ലോക ജലദിനത്തിന്റെ ഭാഗമായി മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വത്സന്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങൾ പുഴ നടത്തം സംഘടിപ്പിച്ചു.
മൊകേരി പഞ്ചായത്തിൽ കൂടി കടന്നു പോകുന്ന പാത്തിപ്പാലം പുഴയുടെ അവസ്ഥ മനസിലാക്കുന്നതിനും പുഴയരികിൽ അലങ്കാര മുള വെച്ച് പിടിപ്പിച്ചും പുഴ നടത്തം നടത്തി.
ഔഷധ സസ്യങ്ങളുടെയും, അലങ്കാര സസ്യങ്ങളുടെയും കലവറയായ പാത്തിപ്പാലം പുഴയോരത്തു സ്ഥിതി ചെയ്യുന്ന പച്ച തുരുത്തിൽ കൂടുതൽ സൗന്ദര്യ വത്കരണത്തിന് തുടക്കവും കുറിച്ചു.