പാനൂർ : സമ്പൂർണ ശുചിത്വ നഗരസഭാ പ്രഖ്യാപനം 22-ന് വൈകിട്ട് 4.30-ന് പാനൂർ ബസ്‌സ്റ്റാൻഡിൽ കെ.പി.മോഹനൻ എം.എൽ.എ. നിർവഹിക്കും. ഘോഷയാത്ര വൈകീട്ട് മൂന്നിന് നഗരസഭാ പരിസരത്തുനിന്ന് തുടങ്ങും. മാലിന്യസംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം നടത്തിയവരെ ആദരിക്കും. കലാപരിപാടികളുമുണ്ടാകും. ചെയർമാൻ കെ.പി.ഹാഷിം അധ്യക്ഷത വഹിക്കും