മൊകേരി: പാനൂരിനടുത്ത മൊകേരി വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ ശ്രീധരന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൃതദേഹം വളള്യായിലെ വീട്ടുവളപ്പിൽ സംസ്കാരിച്ചു.
ജനപ്രതിനിധികളും രാഷ്ട്രീയ രംഗത്തെ പ്രമുഖരും വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. വനം വകുപ്പ് പ്രഖ്യാപിച്ച നഷ്ട പരിഹാര തുകയുടെ ആദ്യ ഘഡു ചൊവ്വാഴ്ച കൈമാറും. ഞായറാഴ്ച രാവിലെ കൃഷിയിടത്തിൽ വച്ചാണ് ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചത്.
മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.
നാട്ടുകാരും ജനപ്രതിനിധികളും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു
പ്രദേശത്തെ പ്രമുഖ കര്‍ഷകനായിരുന്ന 75കാരന്‍ എകെ ശ്രീധരനെ അവസാനമായി ഒരു നോക്കു കാണാന്‍ നാട് ഒന്നടങ്കമാണ് ഞായറാഴ്ച രാവിലെ മുതല്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
ഷാഫി പറമ്പില്‍ എംപി, എം.എൽ.എ മാരായ കെ.പി. മോഹനൻ, സണ്ണി ജോസഫ്, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍, പാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെപി ഹാഷിം, കൂത്തുപറമ്പ് മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ കെ.പി സുജാത, മൊകേരി പഞ്ചായത്ത് പ്രസി പി. വൽസൻ, പാട്യം പഞ്ചായത്ത് പ്രസിഡന്റ് എന്‍വി ഷിനിജ, കെ.പി. സി.സി മെമ്പർ വി സുരേന്ദ്രൻ മാസ്റ്റർ, കെ. രമേശൻ, ബിജെപി ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിപി മുരളി, ജില്ലാ അസി, സെക്രട്ടറി എ. പ്രദീപന്‍, കിസാന്‍ സഭ സംസ്ഥാന ജന. സെക്രട്ടറി കെ.എം ദിനകരന്‍, ജില്ലാസെക്രട്ടറി സി.പി. ഷൈജന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മഞ്ജുഷ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗം കെപി കുമാരന്‍, ആര്‍ജെഡി സംസ്ഥാന ജന. സെക്രട്ടറി പി.കെ പ്രവീണ്‍, കെ കൃഷ്ണന്‍, ഹരിദാസ് മൊകേരി, വികെ സുരേഷ് ബാബു, തുടങ്ങി ഒട്ടേറെ പേർ അന്ത്യോപചാരമര്‍പ്പിക്കാൻ എത്തിയിരുന്നു.
വന്യജീവി ആക്രമണത്തില്‍ കര്‍ഷകന്റെ ജീവന്‍ നഷ്ടമായതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും കഴിഞ്ഞ ദിവസം ഉണ്ടായത്.
പരിയാരത്ത് നിന്നും പോസ്റ്റ് മോർട്ടം കഴിഞ് ആംബുലൻസിൽ കൊണ്ടുവരികയായിരുന്ന മൃതദേഹം പാത്തിപ്പാലത്ത് തടഞ്ഞ് വച്ചായിരുന്നു പ്രതിഷേധം
കാട്ടുപന്നി ശല്യം ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെടുമെന്ന് ഡിഎഫ്ഒയയില്‍നിന്നും പോലിസിന് ഉറപ്പു ലഭിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
ശ്രീധരന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപരനഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഗഡു ചൊവ്വാഴ്ച കുടുംബത്തിന് ഡിഎഫ്ഒ എസ് വൈശാഖ് കൈമാറും