പെരിങ്ങത്തൂർ : പാനൂർ നഗരസഭയുടെ സഹകരണത്തോടെ പെരിങ്ങത്തൂർ എൻ.എ.എം. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തി. നഗരസഭാ കൗൺസിലർ എം.പി. കെ. അയ്യൂബ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ വി.കെ. അബ്ദുൾ നാസർ അധ്യക്ഷനായിരുന്നു. ഖാലിദ് പിലാവുള്ളതിൽ, കെ.ടി. ജാഫർ, കെ.പി. ശ്രീധരൻ, പി.കെ. സൈഫുദ്ദീൻ, ഫാരിസ് നജാം, റിഷാൻ സന്തോഷ്, പി.സി. നൗഷാദ് എന്നിവർ സംസാരിച്ചു.