Zygo-Ad

മുക്കാളിക്കരയിൽ കൃഷിക്ക് ഭീഷണിയായി ഉപ്പുവെള്ളം

 


കരിയാട് : മയ്യഴിപ്പുഴയിൽനിന്ന്‌ കയറുന്ന ഉപ്പുവെള്ളം മുക്കാളിക്കര, പടന്നക്കര ഭാഗത്തെ കാർഷിക മേഖലയ്ക്ക് ഭീഷണിയാവുന്നു. കിണറുകളിലേക്കും ഉപ്പുവെള്ളമെത്തുന്നുണ്ട്. ഇത് നിയന്ത്രിക്കാനുള്ള പദ്ധതികളൊന്നും നടപ്പാക്കാനാകുന്നില്ല.അരനൂറ്റാണ്ടിന് മുൻപ് തുടങ്ങിവെച്ച മോന്താൽ റഗുലേറ്റർ പദ്ധതി ഉപ്പുവെള്ളം നിയന്ത്രിച്ച് കാർഷിക മേഖലയെ രക്ഷിക്കാനായിരുന്നു. 

ഈ പദ്ധതി ഇപ്പോഴും പാതിവഴിയിൽ തന്നെ. അന്ന് ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച റഗുലേറ്ററിന്റെ ഭാഗങ്ങൾ തുരുമ്പെടുക്കുകയാണ്.പദ്ധതിക്കു വേണ്ടി ജനപ്രതിനിധികൾ പരമാവധി ശ്രമിച്ചെങ്കിലും പ്രാവർത്തികമാക്കാനുള്ള റഗുലേറ്ററിന്റെ രൂപകൽപ്പനയിലാണിപ്പോഴും.


 പാനൂർ നഗരസഭയിലെ കരിയാട് മേഖലയിൽ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങൾ കഴിഞ്ഞ ദിവസം നഗരസഭ ചെയർമാൻ കെ.പി. ഹാഷിം, ഹെൽത്ത് ഇൻസ്പെക്ടർ രജിത്ത് എന്നിവർ സന്ദർശിച്ചു

വളരെ പുതിയ വളരെ പഴയ