Zygo-Ad

മൊകേരി വള്ള്യായിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികൻ മരിച്ച സംഭവത്തെ തുടർന്ന് നാളെ മൊകേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ ഉന്നതതല യോഗം


പാനൂർ:  മൊകേരി വള്ള്യായിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികനായ കർഷകൻ എ.കെ. ശ്രീധരൻ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പന്നി ശല്യവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച യോഗം ചേരും. 

വനം മന്ത്രി എ ശശീന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം രാവിലെ 10.30ന് മൊകേരി പഞ്ചായത്ത് ഹാളിലാണ് ഉന്നത തല യോഗം നടക്കുന്നത്.

മൊകേരി പഞ്ചായത്ത് ഹാളില്‍ കൂത്തുപറമ്പ് എം എല്‍ എ കെ പി മോഹനന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില് ജില്ലാ കലകക്ടര്‍ അരുൺ കെ വിജയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡിഎഫ്ഒ എസ്. വൈശാഖ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കടെുക്കും. 

മൊകേരി, പാട്യം പഞ്ചായത്തുകളില്‍ രൂക്ഷമായ കാട്ടുപന്നി ശല്യത്തില്‍ വേണ്ട പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതിനായാണ് യോഗം. 

യോഗത്തില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍ മാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പങ്കടെുക്കും. കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. 

കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം എന്ന നിലായിലാണ് യോഗം ചേരുന്നത്.

വളരെ പുതിയ വളരെ പഴയ