പാനൂർ: പാനൂര്‍ നഗരസഭ, പാട്യം- മൊകേരി ഗ്രാമ പഞ്ചായത്തുകളിലെ കാട്ടുപന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ പ്രദേശങ്ങളില്‍ ജില്ലാ ഭരണ കൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രത്യേക ഡ്രൈവ് നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ . പ്രത്യേക ഡ്രൈവിനായി ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മൊകേരി പഞ്ചായത്ത് ഹാളില്‍ കെ.പി മോഹനന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.