പാനൂർ: മൊകേരി വള്ള്യായിൽ കർഷകനായ എ.കെ ശ്രീധരനെ കൃഷിയിടത്തിൽ കാട്ടുപന്നി ആക്രമിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധവുമായി പ്രദേശവാസികൾ.
കോൺഗ്രസിൻ്റെ നേതൃത്വത്തിലാണ് പോസ്റ്റ് മോർട്ടം കഴിഞ്ഞ് വരികയായിരുന്ന ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചത്.
രാവിലെ കൃഷിയിടത്തിൽ പോയപ്പോഴായിരുന്നു ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചത് 10 മിനുട്ടോളം പ്രതിഷേധിച്ചു.
കാട്ടുപന്നിയെ കൊലപ്പെടുത്താൻ ലൈസൻസ് അനുവദിക്കാമെന്ന് ഡിഫ്ഒ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പാനൂർ പൊലീസ് ഇൻസ്പെക്ടർ അറിയിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
കെ.പി സാജു ഹരിദാസ് മൊകേരി, രാഹുൽ ചെറുവാഞ്ചേരി, തേജസ് മുകുന്ദ്, കെ.ലോഹിതാക്ഷൻ, പി.പി.പ്രജീഷ്, കെ.കുമാരൻ, നിമിഷ വിപിൻദാസ്, വിപിൻ ദാസ്, ജഗദീപൻ തുടങ്ങിയവർ നേതൃത്വം നൽകി.
