Zygo-Ad

പ്രവാസി ലീഗ് റമളാൻ റിലീഫ് "സ്നേഹ സ്പർശം" റമളാൻ റിലീഫിന് തുടക്കമായി

 പാനൂർ: കേരള പ്രവാസി ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമളാൻ റിലീഫ് "സ്നേഹ സ്പർശം" ഉദ്ഘാടനം പാനൂർ ലീഗ് ഹൗസിൽ മുസ്ലീലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൊട്ടക്കണ്ടി അബ്ദുള്ള ഹാജി പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് പൂന്തോട്ടത്തിന് കൈമാറി നിർവ്വഹിച്ചു. 

എല്ലാ വർഷവും റമളാനിൽ നടത്തി വരാറുള്ള 300 ഓളം പ്രയാസപ്പെടുന്നവർക്ക് ആശ്വാസം നൽകുന്ന റിലീഫ് പദ്ധതിയാണ് സ്നേഹ സ്പർശം.

 മുഹമ്മദ് പൂന്തോട്ടം അധ്യക്ഷത വഹിച്ച ചടങ്ങിന് മണ്ഡലം പ്രവാസി ലീഗ് ജന: സിക്രട്ടറി മുസ്തഫ മുതുവന സ്വാഗതം ആശംസിച്ചു. കണ്ണൂർ ജില്ല മുസ്ലിം ലീഗ് ട്രഷറർ കാട്ടൂർ മഹമൂദ് യോഗം ഉദ്ഘാടനം ചെയ്തു. 

ജില്ലാ ലീഗ് സിക്രട്ടരി ടിപി മുസ്തഫ, പാനൂർ മുനിസിപ്പൽ മുൻ ചെയർമാൻ  വി നാസർ മാസ്റ്റർ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി പി എ ജനറൽ സിക്രട്ടറി പി.കെ ഷാഹുൽ ഹമീദ്, പ്രവാസി ലീഗ് മണ്ഡലം നിരീക്ഷകൻ ഇ.എം ബഷീർ, പ്രവാസി ലീഗ് ജില്ല ട്രഷറർ വി.പി അബ്ദുള്ള ഹാജി, മുനിസിപ്പൽ ലീഗ് പ്രസിഡണ്ട് ആവോലം ബഷീർ, മണ്ഡലം ഭാരവാഹികളായ കെ.വി അഹമദ്, ഓ.പി മുഹമ്മദ് അബ്റുള്ള വയലോരം, സംസാരിച്ചു. 

മൺ മറഞ്ഞു പോയ പ്രവാസി ലീഗ് നേതാക്കളായ കെ.കെ സുപ്പി ഹാജി, കെ.സി കുഞ്ഞബ്ദുള്ള ഹാജി, ഏറാമല കുഞ്ഞമ്മദ് ഹാജി, പൊറ്റേരി കുഞ്ഞമ്മദ് ഹാജി, സിവാൽ മമ്മി സാഹിബ് എന്നിവരെ യോഗം അനുസ്മരിച്ചു.

വളരെ പുതിയ വളരെ പഴയ