ജനകീയ കമ്മിറ്റിയുടെ മുൻ കൈയ്യിൽ ആണ്ടി പീടികയിൽ കണ്ടെത്തിയ പൊതു മൈതാനത്തിനുള്ള അഡ്വാൻസ് തുക കൈമാറി.
സെൻ്റിന് ഒന്നര ലക്ഷത്തോളം വിലവരുന്ന സ്ഥലം നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്ന നടേമ്മൽ ഗിരീഷ് ബാബുവാണ് സെൻ്റിന് ഒരു ലക്ഷം രൂപയ്ക്ക് സ്ഥലം നൽകാൻ മുന്നോട്ട് വന്നത്, ജനകീയമായ കലക്ഷനിൽ കൂടിയാണ് ഫണ്ട് കണ്ടെത്തുന്നത് 40 ലക്ഷം രൂപയാണ് പിരിച്ചെടുക്കാൻ കമ്മിറ്റി തീരുമാനിച്ചത്.
പിരിച്ച് കിട്ടിയ 10 ലക്ഷം രൂപ അഡ്വാൻസ് തുകയായി കൈമാറി.ബാക്കി വരുന്നതുക വിവിധ പദ്ധതികൾ വഴി കണ്ടെത്തി തുക കൈമാറാനാണ് കമ്മിറ്റി തീരുമാനിച്ചത്.
പ്രവർത്തനങ്ങൾക്ക് കെ. നമിത്ത് കൺവീനറും, ഫസൽ മൂസ്സ ചെയർമാനും, ആർ മുകുന്ദൻ മാസ്റ്റർ ട്രഷററും ആയിട്ടുള്ള കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്
അഡ്വാൻസ് തുക എൻ അനൂപ്, എം സന്തോഷ്, കെ. നമിത്ത്, ആർ.മുകുന്ദൻ മാസ്റ്റർ, വി.പി നിത്യൻ, കെ.കെ കനകരാജ്, ആശിഷ് എൻ.കെ, നിസാർ,ഷൈജിത്ത് എൻ.ടി, സാജേഷ് കെ.കെ, എന്നിവർ ചേർന്ന് സ്ഥലം ഉടമയ്ക്ക് കൈമാറി.