പെരിങ്ങത്തൂർ: പാനൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ പെരിങ്ങത്തൂർ എൻ.എ എം ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...
ഹെഡ്മാസ്റ്റർ വി.കെ അബ്ദുൽ നാസർ അധ്യക്ഷനായി. വാർഡ് കൗൺസിലർ എം.പി. കെ അയ്യൂബ് ഉദ്ഘാടനം ചെയ്തു. കാമ്പസുകൾ ലഹരിമുക്തമാക്കുന്നതിന് വിദ്യാർത്ഥികളും അധ്യാപകരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഖാലിദ് പിലാവുള്ളതിൽ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. കെ.ടി ജാഫർ .,കെ.പി ശ്രീധരൻ . സൈഫുദീൻ പി.കെ., ഫാരിസ് നജം . റിഷാൻ സന്തോഷ് സംസാരിച്ചു. സ്കൗട്ട് മാസ്റ്റർ പി.സി നൗഷാദ് സ്വാഗതം പറഞ്ഞു.