Zygo-Ad

പെരിങ്ങത്തൂർ അണിയാരം ശാസ്തപ്പൻ കാവ് തിറ മഹോത്സവം തുടങ്ങി

 


പെരിങ്ങത്തൂർ : അണിയാരം ശാസ്തപ്പൻ കാവ് തിറ ഉത്സവം തുടങ്ങി. മികച്ച സാന്ത്വന പ്രവർത്തകനുള്ള കൊച്ചിൻ ഹനീഫ നൈപുണ്യ പുരസ്കാരം ലഭിച്ച പുതുക്കുടി ഗംഗാധരനെ ആദരിച്ചു. പ്രദേശിക കലാകാരൻമാരുടെ സംഗീത-നൃത്ത വിരുന്ന് ഉത്സവരാവും അരങ്ങേറി. തിങ്കളാഴ്ച രാവിലെ കൊടിയേറ്റം. വൈകീട്ട് അഞ്ചിന് ഘോഷയാത്ര. വൈകിട്ട് ഏഴുമണിക്കുശേഷം വിവിധ വെള്ളാട്ടങ്ങളും നടക്കും. ചൊവ്വാഴ്ച ഗുളികൻ, ശാസ്തപ്പൻ, ഗുരുകാരണവർ, വസൂരി മാല തിറ, ഭഗവതി തിറ എന്നിവ നടക്കും.

വളരെ പുതിയ വളരെ പഴയ