കല്ലിക്കണ്ടി സ്നേഹ മോഹനം ചാരിറ്റബിൾ ട്രസ്റ്റ്ൻ്റെ ആഭിമുഖ്യത്തിൽ കല്ലിക്കണ്ടിയിൽ ഇഫ്താർ സ്നേഹ സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു . ഇഫ്താർ സ്നേഹം സംഗമം പാനൂർ നഗരസഭ ചെയർമാൻ കെ.പി ഷാഷിം ഉദ്ഘാടനം ചെയ്തു. കെ.പി സാജു മുഖ്യഭാഷണം നടത്തി. കല്ലിക്കണ്ടി ജുമാ മസ്ജിദിലെ അബൂബക്കർ ഹാഷിം ഇഫ്താർ സന്ദേശം നൽകി.ട്രസ്റ്റ് ചെയർമാൻ പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി. വിപിൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാട്ടൂർ മുഹമ്മദ്, വി.പി സുരേന്ദ്രൻ , സി.കെ ബി തിലകൻമാസ്റ്റർ,വി പി മനോജൻ , സക്കീന തെക്കയിൽ, പി.കെ അലി, സി.കെ മുഹമ്മദലി,വാസു അത്തോളിൽ, സമീർ പറമ്പത്ത്, എ.സി അസുഹാജി, മുഹമ്മദ് പൂന്തോട്ടത്തിൽ, ടി.കെ അഹമ്മദ്, എന്നിവർ പ്രസംഗിച്ചു.കെ.കെ ദിനേശൻ സ്വാഗതവും കെ.പി വിശ്വനാഥൻ നന്ദിയും പറഞ്ഞു.