Zygo-Ad

ജി സി സി കെ എം സി സി മാവിലേരി പത്താം വാർഷികവും റമളാൻ കിറ്റ് വിതരണവും നടത്തി

 


ചെണ്ടയാട് മാവിലേരി പ്രദേശത്ത് നിന്നും വിവിധ  ഗൾഫ് രാജ്യങ്ങളിൽ എത്തപ്പെട്ട പ്രവാസികളായ മുസ്ലിം ലീഗ് പ്രവർത്തകരുടെയും ,അനുഭാവികളുടെയും  കൂട്ടായ്മ ജി സി സി കെ എം സി സി മാവിലേരിയുടെ നേതൃത്യത്തിൽ റമളാൻ കിറ്റ് വിതരണവും പത്താം വാർഷിക ആഘോഷവും  സംഘടിപ്പിച്ചു. 2016 മുതൽ ആരംഭിച്ച കിറ്റ്വിതരണം മഹല്ലിലെ   മുഴുവൻ വീടുകളിലും , ഏതാനും ഇതര മതസ്ഥരായവർക്കുൾപ്പടെയാണ് കിറ്റ് വിതരണം നൽകി വരാറുള്ളത് .

ഈ വർഷത്തെ കിറ്റ് വിതരണത്തിന്റെ ഉദ്‌ഘാടനം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി നിർവഹിച്ചു .കണ്ണൂർ ജില്ലയിലെ ഈ വർഷത്തെ ആദ്യത്തെ റമളാൻ റിലീഫ് പ്രവർത്തനമാണ് മാവിലേരി ജി  സി സി കെ എം സി സി യുടെ റമളാൻ കിറ്റ് വിതരണമെന്നു കരീം സാഹിബ് പ്രഖ്യാപിച്ചു .മാവിലേരിലീഗ്  ഹൗസി സംഘടിപ്പിച്ച പരിപാടിയിൽ    മുജീബ് റഹ്മാൻ അൻസ്വരി, ടി പി മുസ്തഫ , പി കെ ഷാഹുൽഹമീദ് ,ഇ എം ബഷീർ ,കൊമ്പൻ മഹമൂദ് ഹാജി, 

പുത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ്  കെ.പി വിജീഷ് , കെ ഫസീല , കനോത്ത് യൂസുഫ് ഹാജി,   എ  കെ മുഹമ്മദ് , തേനഞ്ചേരി മഹമൂദ് ,കനോത്ത് യൂസുഫ് ജൂനിയർ   ,തുടങ്ങിയവർ പ്രസംഗിച്ചു . അബ്ദുള്ള ഹാജി ടി കെ, ജൂനിയർ എ കെ മുഹമ്മദ്, ടി കെ നാസ്സർ , ബിഷിർ കാടീന്റവിട, റീത്താഷ് ,  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി .

വളരെ പുതിയ വളരെ പഴയ