Zygo-Ad

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി ചെറുവാഞ്ചേരി ടൗണിനെ ഹരിത ടൗണായി പ്രഖ്യാപിച്ചു


പാട്യം ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി ചെറുവാഞ്ചേരി ടൗണിനെ ഹരിത ടൗണായി കൂത്തുപറമ്പ് നിയോജ മണ്ഡലം എം എൽ എ കെ.പി.മോഹനൻ പ്രഖ്യാപിച്ചു. 

പഞ്ചായത്ത് പ്രസിഡൻ്റ് എൻ.വി.ഷി നിജ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈ റീന. പി. 'ജില്ല പഞ്ചായത്ത് മെമ്പർ ഉഷ രയരോത്ത്'', പാട്യം പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫായിസ് അരുൾ, പഞ്ചായത്ത് മെമ്പർമാരായ റീന എൻ.ഹൈമജ കോട്ടായി, ഹരിത മിഷൻ ആർ.പി ബാലൻ വയലേരി, ശുചിത്വ മിഷൻ ആർ.പി സുരേഷ് കുമാർ എം.കെ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി. ദാമോദരൻ, പവിത്രൻ കെ.കെ. സന്തോഷ് ഇല്ലോളിൻ, വി.പി.മോഹനൻ, ആർ.വി. ശശി, ഇ.എം.സി. മുഹമ്മദ് എന്നിവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ