പാനൂർ : വിജ്ഞാന കേരളം ജനകീയ കാമ്പയിന്റെ ഭാഗമായി അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് തൊഴിൽ കണ്ടെത്തുന്നതിന് പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. തൊഴിൽ സഹായക കേന്ദ്രവും ജനപ്രതിനിധികൾക്കുള്ള ശില്പശാലയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കെ.പി. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എ. ശൈലജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ടി. റംല, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രമേശ് കണ്ടോത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. സനൽ, സി.കെ. രമ്യ, കെ.കെ. മണിലാൽ, ബ്ലോക്ക് സെക്രട്ടറി ടി.ഡി. തോമസ്, ജോയിന്റ് ബിഡിഒ കെ. പ്രിയ എന്നിവർ സംസാരിച്ചു.തൊഴിൽ പോർട്ടലിലേക്കുള്ള വിദ്യാർഥികളുടെ ഓൺലൈൻ രജിസ്ട്രേഷനും നടന്നു. വിജ്ഞാന കേരളം - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലകൾ എന്ന വിഷയത്തിൽ കെ.പി. സജീന്ദ്രൻ ക്ലാസെടുത്തു.